Posted :
16/01/2025
2025 ജനുവരി 24 , 25 ,26 തീയതികളിൽ നടക്കുന്ന എസ്.എസ്.വി കോളേജ് ഫെസ്റ്റിന്റെ ഭാഗമായി അധ്യാപകരായ പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. പ്രൈമറി തലം മുതൽ ഉന്നത വിദ്യാഭ്യാസ തലം വരെയുള്ള ഗവൺമെൻറ് , എയ്ഡഡ്, പ്രൈവറ്റ് സെൽഫ് ഫിനാൻസ് തുടങ്ങിയ എല്ലാ മേഖലയിലെയും അധ്യാപകരെയും ആദരിക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത് . ജനു. 26 ന് പൂർവ്വ വിദ്യാർത്ഥി സംഗമ വേദിയിൽ വച്ചാണ് ആദരവ് സംഘടിപ്പിച്ചിട്ടുള്ളത്. അധ്യാപകരുടെ പേര്, ഫോട്ടോ , കോളേജിൽ പഠിച്ച വർഷം , ബാച്ച് , നിലവിൽ പഠിപ്പിക്കുന്ന സ്ഥാപനം തുടങ്ങിയ വിശദാംശങ്ങൾ ജനുവരി 19ന് ഉള്ളിൽ അറിയിക്കുവാൻ താല്പര്യപ്പെടുന്നു.
സ്നേഹപൂർവ്വം
പ്രസിഡൻ്റ് / സെക്രട്ടറി
ALUMNI അസോസിയേഷൻ
Phone: 945567216
View All News